പന്തീരാങ്കാവ്: കൊടൽ നടക്കാവ് യുവജന വായനശാല ആൻഡ് ആർട്സ് ക്ളബ് , യുറീക്ക ബാലവേദി ബാലോത്സവം സംഘടിപ്പിച്ചു. കേന്ദ്രീയ ഹിന്ദി മഹാവിദൃാലയം പ്രൻസിപ്പലും വനിതാ സാഹിതി ജില്ലാ പ്രസിഡന്റുമായ വിനു നീലേരി ഉദ്ഘാടനം ചെയ്തു വായനശാല പ്രസിഡന്റ് സി. പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്, റിട്ട. എച്ച്. എം. പങ്കജം കെ. എം., താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.സി.സുരേഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഹൈസ്കൂൾ, യു. പി., എൽ. പി വിഭാഗം വിദൃാർത്ഥികളുടെ ചലച്ചിത്ര ഗാനാലാപനം, കവിതാപാരായണം, നാടൻ പാട്ട് തുടങ്ങിയ മൽസരങ്ങളും നടന്നു. വായനശാലാ സെക്രട്ടറി ഇ.രാഘവൻ സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ് ഇ.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു