കോഴിക്കോട് : ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ വാർഡിൽ രൂപീകരിച്ച 'കരുതലിടം' കമ്മറ്റി നടപ്പിലാക്കുന്ന സമഗ്ര ബാലവികസന പദ്ധതിയുടെ ഭാഗമായി മാട്രിയ ഹോസ്പിറ്റലുമായി ചേർന്ന് ഗവ.എൽ.പി സ്കൂളിൽ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി അദ്ധ്യക്ഷയായി. കുട്ടികളിലെ അസുഖങ്ങൾ കണ്ടെതി പരിഹാരം കാണുകയാണ് ലക്ഷ്യം. വിദ്യാർത്ഥികളുടെ രക്ത ഗ്രൂപ്പ് നിർണ്ണയം നടത്തുകയും ഹെൽത്ത് കാർഡ് വിതരണവും നടത്തി.കുട്ടികളുടെ ശരീരവും ആരോഗ്യവും എന്ന വിഷയത്തിൽ മാട്രിയ ഹോസ്പിറ്റൽ നഴ്സ് രേഷ്മ ക്ലാസെടുത്തു. ശാന്തി, വിനോദ്, രമേശൻ എന്നിവർ സംസാരിച്ചു. ഇരിങ്ങല്ലൂർ ഗവ.എൽ.പി സ്കൂൾ പ്രധാനദ്ധ്യാപിക രജിത സ്വാഗതവും കരുതലിടം കൺവീനർ കെ.പി.എം കുട്ടി നന്ദിയും പറഞ്ഞു.