വടകര: കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലോർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ദൂരപരിധിയില്ലാതെ അടുത്തടുത്തായി പുതിയ മില്ലുകൾ വരുന്നത് കാരണം ഫ്ലോർ മിൽ മേഖല തകർച്ചയെ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ് ശ്രീലാൽ, പ്രധിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ ഹരീന്ദ്രനാഥ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി പ്രകാശൻ , ടി.രാജേഷ് .പി.പി സുഹാസൻ , സെയ്ദൂട്ടി ഹാജി, ടി മൊയ്തീൻ ഹാജി സത്യൻ മയ്യന്നൂർ, ടി.കെ ഷാജി, രാജൻ കല്ലാച്ചി. പി ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു.