ഫറോക്ക്: ഓഗസ്റ്റ് 22 മുതൽ 24 വരെ ഫറോക്കിൽ നടക്കുന്ന സി.പി.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് അമ്പലങ്ങാടിയിൽ സി.പി.ഐ ദേശീയ സമിതി അംഗം അഡ്വ: പി വസന്തം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഫണ്ട് സമാഹരണം
കുന്നത്ത് വേണുഗോപാലിൽ നിന്ന് ആദ്യ സംഖ്യ സ്വീകരിച്ചു സംസ്ഥാന കൗൺസിൽ അംഗം എം.നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.വി ബാലൻ, മുരളി മുണ്ടേങ്ങാട്ട്, നരിക്കുനി ബാബുരാജ്, റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചയത്ത്പ്രസിഡണ്ട് സജിത പൂക്കാടൻ എന്നിവർ പ്രസംഗിച്ചു.