mari-katl-ng
ഓർക്കാട്ടേരി അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ്സൊസൈറ്റി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ഓർക്കാട്ടേരി അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി. കൃഷ്ണൻ, വൈ.എം.കുമാരൻ, പുതുക്കുടി കൃഷ്ണൻ, സി.കെ കുമാരൻ എന്നീ നാലു പേരുടെ ഫോട്ടോകൾ സൊസൈറ്റിയിൽ കെ.പി.മോഹനൻ എം.എൽ.എ അനാഛാദനം ചെയ്തു. ഏറോത്ത് താഴമൂസ, കണ്ടോത്ത് മീത്തൽ പവിത്രൻ എന്നിവരെ ഉപഹാരം നൽകി മുൻ മന്ത്രി സി.കെ. നാണു അനുമോദിച്ചു. മനയത്ത് ചന്ദ്രൻ , ടി.പി.ബിനീഷ്, കെ.ലോഹ്യ, കോട്ടയിൽ രാധാകൃഷ്ണൻ , ഇ.പി ദാമോദരൻ, എം.കെ ഭാസ്ക്കരൻ, എ.ടി ശ്രീധരൻ, ആർ.ഗോപാലൻ, ഹംസ ഹാജി, ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് ടി.എൻ.കെ ശശീന്ദ്രൻ സ്വാഗതവും സെക്രട്ടറി എ.കെ പ്രണവ് നന്ദിയും പറഞ്ഞു