കോഴിക്കോട്: ജൂനിയർ റെഡ്ക്രോസ് നടപ്പാക്കുന്ന സഹപാഠിക്ക് കൂടി ഒരു പഠനോപകരണ പദ്ധതി കാലിക്കറ്റ് ഗേൾസ് വി.എച്ച്. എസ് സ്കൂളിൽ ആരംഭിച്ചു.സാമ്പത്തിക പ്രയാസം അനുവഭിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ സ്കൂളിലെ കുട്ടികളിൽ നിന്ന് തന്നെ ശേഖരിച്ച് പരസ്പര സ്നേഹത്തിന്റെ വലിയ മാതൃക സൃഷ്ടിക്കുകയായിരുന്നു.
ക്ളാസ് അദ്ധ്യാപകർക്ക് പഠനോപകരണ കിറ്റുകൾ കൈമാറിക്കൊണ്ട് കനിവ് പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഡി.ഡി.ഇ സി മനോജ്കുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.ടി നാസർ അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.അബ്ദു, റെഡ്ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, വി. എച്ച്.എസ്. ഇ പ്രിൻസിപ്പൽ ശ്രീദേവി, കെ.കെ രാജേന്ദ്രകുമാർ, സിന്ധു സൈമൺ, അസ്സൻ കോയ, പി.അശ്വതി, സാജിത് അലി, പി.പി റാസിഖ് എന്നിവർ പ്രസംഗിച്ചു. എം. കെ സൈനബ സ്വാഗതവും എം.വി.ജീജ നന്ദിയും പറഞ്ഞു.