കോഴിക്കോട്: മലയോര കർഷകരെ സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് നാളെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറു മണി വരെ യു.ഡി.എഫ് മലയോര ഹർത്താൽ നടത്തും.കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മരുതോങ്കര, കാവിലുംപാറ, വിലങ്ങാട്, കട്ടിപ്പാറ, തിരുവമ്പാടി, പുതുപ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, പനങ്ങാട് എന്നീ പഞ്ചായത്തുകളിൽ ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് ചെയർമാൻ കെ. ബാലനാരായണനും ജനറൽ കൺവീനർ എം.എ.റസാഖും അറിയിച്ചു.