ral-lway
വടകരയിൽകണ്ടൽകാടു ആവാസസംരക്ഷണ പരിപാടി വറെയിൽവെ സ്റ്റേഷൻ സൂപ്രണ്ട് കുനിയിൽ വത്സലൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ അവശേഷിക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിന് പദ്ധതി ഒരുങ്ങുന്നു.

വടകരയിലെ സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിലാണ് പദ്ധതി. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പ്രവർത്തനത്തിന് വടകരയിലെ സുമനസുകളുടെ സഹായം തേടുകയാണ് ഈ സമിതി. ആദ്യഘട്ടം ശുചീകരണവും സംരക്ഷണ ജൈവവേലി തീർക്കലും തുടർന്ന് ഗ്രീൻ നെറ്റ് കെട്ടി സുരക്ഷിതമാക്കം. സ്റ്റേഷനിലെ പടിഞ്ഞാറുഭാഗത്ത് പാക്കയിൽ റോഡരികിൽ നടന്ന ചടങ്ങ് സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. സൗന്ദര്യവൽക്കരണ കമ്മിറ്റി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.ബിജു, ടി. ശ്രീനിവാസൻ.എച്ച്. ഐ. കമലാക്ഷി. എൻ, ഷാനുചന്ദ്രൻ, അരവിന്ദാക്ഷൻ പുത്തൂർ, കെ. ബാലൻ, കെ. വിജയൻ, പി. സതീശൻ, വിനോദൻ. എം. കെ, പി. പി. ബിനീഷ്, കെ. നാരായണൻ കെ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പി. പി. രാജൻ സ്വാഗതവും ജെ. ജയകുമാർ നന്ദിയും പറഞ്ഞു. ശുചീകരണത്തിന് മുനിസിപ്പൽ കണ്ടിജൻസി ജീവനക്കാർ, പ്രദേശവാസികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.