5
കാൻസർ സർവൈവേഴ്സ് ദിനാഘോഷത്തിന്റെ ഭാഗമായി അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടും ബേബി മെമ്മോറിയൽ ആശുപത്രിയും സംയുക്തമായി നടത്തിയ കാൻസർ സർവൈവേഴ്സ് സംഗമത്തിൽ നിന്ന്

കോഴിക്കോട്: അർബുദത്തെ പോരാടി തോൽപ്പിച്ചതിന്റെ തീക്ഷ്ണമായ അനുഭവങ്ങൾ പങ്കുവച്ച് കാൻസർ സർവൈവേഴ്സ് ഒത്തുചേർന്നു. കാൻസർ സർവൈവേഴ്സ് ദിനാഘോഷത്തിന്റെ ഭാഗമായി അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടും ബേബി മെമ്മോറിയൽ ആശുപത്രിയും സംയുക്തമായാണ് സംഗമം നടത്തിയത്. ബി.എം.എച്ച് ഓഡിറ്റോറിയത്തിൽ ആശുപത്രി ചെയർമാൻ ഡോ.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് ഫെസിലിറ്റി ഡയറക്ടർ കൃഷ്ണദാസ്. എം.എൻ, ഡോ. ശശിധരൻ. പി.ആർ, കവി മോഹനൻ പുതിയോട്ടിൽ, ഡോ.ധന്യ.കെ.എസ്, ഡോ.ഷൗഫീജ് പി.എം, ഇന്ദ്രേഷ് തുടങ്ങിയവർ പ്രസംഗിച്ചു. വൃക്ഷത്തൈ വിതരണം നടന്നു.