lockel
ജൂൺ 27 ന് നടക്കുന്ന ദേശീയ ബാങ്ക് പണിമുടക്കിന് ഭാഗമായി ​യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ​ഫറോക്ക് ടൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാമനാട്ടുകര പഞ്ചാബ് ​നാഷണൽ ബാങ്കിന് മുന്നിൽ നടത്തിയ ധർണ​

രാമനാട്ടുകര: ജൂൺ 27 ന് നടക്കുന്ന ദേശീയ ബാങ്ക് പണിമുടക്കിന്റെ ഭാഗമായി ​യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് ​ഫറോക്ക് ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമനാട്ടുകര പഞ്ചാബ് ​നാഷണൽ ബാങ്കിന് മുന്നിൽ ധർണ​ നടത്തി.​ പഞ്ചദിന ബാങ്കിംഗ് വാരം നടപ്പാക്കുക,പെൻഷൻ പരിഷ്കരിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

അനുഷ ബി ​, സുമിത്രൻ എൻ​,​ ​ വിഷ്ണു ​ എന്നിവർ പ്രസംഗിച്ചു.