മുക്കം: യുവ എഴുത്തുകാരി നസീബ ബഷീറിന്റെ പ്രഥമ കവിത സമാഹാരം "ജ്വലിത പ്രതീക്ഷ" ജൂൺ 19ന് വായനാദിനത്തിൽ കല്പറ്റ നാരായണൻ പ്രകാശനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊറ്റശ്ശേരി സ്നേഹാലയം ഹാളിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പ്രകാശന ചടങ്ങിൽ നഗരസഭ കൗൺസിലർ എം.മധു അദ്ധ്യക്ഷത വഹിക്കും.സി റാജുദ്ദീൻ പറമ്പത്ത് പുസ്തക പരിചയം നടത്തും. ഒ.അബ്ദുറഹിമാൻ, ഡോ. ജമീൽ അഹ്‌മദ്‌, പി ടി കുഞ്ഞാലി, ഷബ്ബിറ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എം. മധു, സെക്രട്ടറി ബഷീർ, നസീബ ബഷീർ, സിറാജുദ്ദീൻ പറമ്പത്ത് എന്നിവർ പങ്കെടുത്തു.