കൽപ്പറ്റ: ഹർത്താലനുകൂലികൾ വാഹനം തടഞ്ഞപ്പോൾ കാർ റോഡിൽ ഉപേക്ഷിച്ചു. ഒടുവിൽ പൊലീസ് എത്തിൽ കാർ കസ്റ്റഡിയിലെടുത്തു. ഇന്നലെ കൽപ്പറ്റ ചുങ്കം ജംഗ്ഷനിലായിരുന്നു സംഭവം.
ഹർത്താൽ പ്രഖ്യാപിച്ച ഇന്നലെ യു.ഡി.എഫ് പ്രവർത്തകർ വാഹനങ്ങൾ തടയുന്നതിനിടെ മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാർ വേഗതയിൽ എത്തുകയായിരുന്നു. സമരക്കാർ വാഹനം തടഞ്ഞു നിർത്തി ചോദ്യം ചെയ്‌തോടെ ഇദ്ദേഹം വാഹനം റോഡിന് നടുവിൽ നിർത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. പിണങ്ങോട് റോഡിലേക്ക് നടന്നു പോയ ആൾ തിരിച്ചെത്തും എന്ന് കരുതി 15 മിനിറ്റ് നേരം പൊലീസ് കാത്തു നിന്നു.
വാഹനം ഉപേക്ഷിച്ച ആൾ തിരിച്ചെത്തിയതോടെ പൊലീസ് കാർ കസ്റ്റഡിയിൽ എടുത്തു. ഗതാഗത തടസ്സം സൃഷ്ടിച്ചതിന് കേസെടുത്ത് ശേഷമാണ് വാഹനം വിട്ടുനൽകിയത്.
കൽപ്പറ്റ സ്വദേശിയാണ് കാർ റോഡിൽ നിർത്തിയിട്ടത്.