2
സെമിനാർ

കോഴിക്കോട്: വേങ്ങേരി കാർഷിക വിജ്ഞാന വിപണന കേന്ദ്രവും കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രവും സംയുക്തമായി കിഴങ്ങ് വിളകളിലെ നൂതന സാങ്കേതിക വിദ്യകൾ, കിഴങ്ങു വിളകളിലെ സംരഭകത്വ സാദ്ധ്യതകൾ, കിഴങ്ങു വിളകളിലെ മിനി സെറ്റ് സാങ്കേതിക വിദ്യ എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ ജയശ്രീ കുട്ടികൃഷ്ണൻ ഉത്ഘാടനം ചെയ്തു. കൗൺസിലർ പി പി നിഖിൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞാരായ ഡോ ജി ബൈജു , ഡോ ഡി ജഗന്നാഥൻ , ഡി. ടി റെജിൻ എന്നിവർ ക്ലാസുകൾ നയിച്ചു. ആത്മ അസിസ്റ്റൻറ് ഡയറക്ടർ അനിത പാലാരി , ഡോ അലൻ തോമസ് എന്നിവർ പ്രസംഗിച്ചു. ഇ. എം ഷിജിനി , ആരതി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.