നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്തംഗം കുടുത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി പ്രതീഷ്, വി.വി മുഹമ്മദലി, നസീമ കൊട്ടാരത്തിൽ, പി.ഷാഹിന, പത്മിനി, കെ.കെ. ഇന്ദിര, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, സി.വി.എം സജ്മ, ബി.ഡി.ഒ. ദേവിക രാജ്, കെ.രാജൻ,സുചീത്രൻ എന്നിവർ പ്രസംഗിച്ചു.