1
വനിത ശിൽപ്പശാല

കോഴിക്കോട്: കാളാണ്ടിത്താഴം ദർശനം സാംസ്കാരികവേദിയുടെ സഹകരണത്തോടെ കേരളാ സാഹിത്യ അക്കാ‌ഡമി വെള്ളിമാട്​കുന്ന്​ ജെൻഡർ പാർക്കിൽ നാളെ ഏകദിന വനിത ശിൽപ്പശാല സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ​ പ്രസിഡന്റ്​ കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സി.പി അബൂബക്കർ അദ്ധ്യക്ഷത വഹിക്കും. നാല്​സെഷനുകളിൽ എഴുത്തുകാരികളായ ലതാലക്ഷ്മി, ഡോ. ആർ രാജശ്രീ, ഡോ. രോഷ്ണി സ്വപ്ന, സജിതാ മഠത്തിൽ പ്രഭാഷണം നടത്തും. സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന്റെ 'സമം, പദ്ധതിയുടെ ഭാഗമായിയാണ് ഏകദിന ശിൽപ്പശാല നടത്തുന്നത്. വാർത്താസമ്മേളനത്തിൽ ദർശനം സാംസ്കാരിക വേദി സെക്രട്ടറി എം.എ. ജോൺസൻ, പി.കെ.ശാലിനി, വി ജൂലൈന, കെ.പി. ജഗന്നാഥൻ എന്നിവർ പങ്കെടുത്തു.