കൊടിയത്തൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ പൊറ്റമ്മൽ യൂണിറ്റ് അനുമോദിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ഇ.അരുൺ ഉപഹാരങ്ങൾ നൽകി. യൂണിറ്റ് സെക്രട്ടറി മജ്‌നു സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് അനസ് താളത്തിൽ, നാജിഹ് ചേറ്റൂർ, മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. അഫ്‌സൽ പൂവഞ്ചേരി സ്വാഗതവും അൻസിൽ കെ.ടി നന്ദിയും പറഞ്ഞു.