award
award

കോഴിക്കോട്: ബിസിനസ് സംരംഭകരുടെ കൂട്ടായ്മയായ ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണലിന്റെ ബിസിനസ് എക്സലൻസി അവാർഡും സ്പെഷ്യൽ കാറ്റഗറി ബിസിനസ് എക്സിബിഷനും ഇന്ന് ഉച്ചയ്ക്ക് ശേഷം സരോവരം പാർക്കിനടുത്തുള്ള കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണലിന്റെ ഏഴാമത്തെ ചാപ്റ്ററായ ഫോർച്യൂൺ ആണ് പരിപാടിയുടെ സംഘാടകർ.

പരിപാടിയിൽ വച്ച് കോഴിക്കോട്ടെ പ്രമുഖ ബിസിനസുകാരെ ആദരിക്കുമെന്നും പ്രസിഡന്റ് കെ ജിതേഷും കൺവീനർ കെ സിനോജും വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടായിരിക്കും.