 
കൊടിയത്തൂർ: സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് രചിച്ച "സംഘ ചേതനയുടെ വികാസ പരിണാമങ്ങൾ" പുസ്തകം ചർച്ച ചെയ്തു. അദ്ധ്യാപക സംഘടനകളുടെ ചരിത്രം പറയുന്ന പുസ്തകത്തിൽ വിദ്യാഭ്യാസ രംഗത്തുണ്ടായ ഗതിവിഗതികൾ ചർച്ച ചെയ്യുന്നു. സാംസ്‌കാരിക പ്രവർത്തകൻ സലാം കൊടിയത്തൂർ ചർച്ചാ വേദി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി അബൂബക്കർ അദ്ധ്യക്ഷനായി. കെ വി അബ്ദുസ്സലാം പുസ്തകം പരിചയപ്പെടുത്തി. ലൈബ്രറി കൗൺസിൽ മുക്കം നേതൃസമിതി കൺവീനർ ബി. അലിഹസൻ മുഖ്യാത്ഥിയായി.