കോഴിക്കോട് : പരിശീലനം പൂർത്തീകരിച്ച 115 രക്ഷാസേനാംഗങ്ങൾക്കുള്ല തിരിച്ചറിയൽ കാർഡ്, റിഫ്‌ളക്ഷൻ ജാക്കറ്റ് വിതരണോദ്ഘാടനം മേയർ ഡോ.ബീനാ ഫിലിപ്പ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അദ്ധ്യക്ഷനായി.മൂന്ന് ബാച്ചുകളിലായാണ് വിവിധ മേഖലകളിൽ സോംഗങ്ങൾക്ക് പരിശീലനം നൽകിയത്. കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി മനോഹർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഒ.പി. ഷിജിന, പി. ദിവാകരൻ, എസ്. ജയശ്രീ, പി.സി. രാജൻ, സി. രേഖ, കൗൺസിലർമാരായ എൻ.സി. മോയിൻകുട്ടി, എസ്.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. നഗരാസൂത്രണസ്ഥരം സമിതി ചെയർപേഴ്‌സൺ കൃഷണകുമാരി സ്വാഗതവും കൗൺസിലർ എം. എസ്. തുഷാര നന്ദിയും പറഞ്ഞു.