കോഴിക്കോട് : സാമൂഹിക നവോത്ഥാന നായകൻ അയ്യങ്കാളിയുടെ 81-ാമത് ചരമദിനാചരണം ലേബർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തി. ലേബർ സർവീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറിയായി സതീഷ് പാറന്നൂരിനെ തിരഞ്ഞടുത്തു. സർക്കാർ - സ്വകാര്യമേഖലകളിൽ അടക്കമുള്ള കരാർ -ദിവസവേതന തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും നീതി നിഷേധങ്ങൾ, ചൂഷണങ്ങൾ, വിവേചനങ്ങൾ എന്നിവക്കെതിരെയും തൊഴിൽ ലഭ്യത അടക്കം തൊഴിലാളികൾക്കായുള്ള ക്ഷേമപദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിനായി സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. ലേബർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് സി.വിജയൻ പാലക്കാട്, പി. സിദ്ധാർത്ഥൻ, കല ബേപ്പൂർ, ശ്രീജിത്ത് കുരുവട്ടൂർ,കെ.പി ഷൈജു., പി.സുജാത , സി.സിന്ധു എന്നിവർ പ്രസംഗിച്ചു.