read
reading

കുന്ദമംഗലം: കാരന്തൂർ സാമി ഗുരുക്കൾ മെമ്മോറിയൽ എ.എൽ.പി.സ്കൂളിൽ വായനാമാസാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി സുരേന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ജി.എസ് രോഷ്മ അദ്ധ്യക്ഷത വഹിച്ചു. കാരന്തൂർ സംസ്കാര പ്രദായനി വായനശാലയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ സുരേഷ് മിത്രയുടെ മാജിക്ക് ഷോ അരങ്ങേറി. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സംസ്കാര പ്രദായനി വായനശാലയുടെ പുസ്തക സമാഹാരം ബാബു മാമ്പ്ര സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.ജിഷയ്ക്ക് കൈമാറി. ലൈബ്രേറിയൻ രാമചന്ദ്രൻ മൂസത് സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.എം.എ റഹ്‌മാൻ നന്ദിയും പറഞ്ഞു.