1
വെൽഫെയർ പാർട്ടി

കോഴിക്കോട്: ' വികസന കേരളത്തിലെ ദളിത് ജീവിതം ' വിഷയത്തിൽ വെൽ ഫെയർപാർട്ടി സംഘടിപ്പിക്കുന്ന ദലിത് സംഗമം ഇന്ന് ഉച്ചക്ക് രണ്ട് ന് കോഴിക്കോട് സ്പോട്സ് കൗൺസിൽ ഹാളിൽ നടക്കും.

വികസനത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാനാവാതെ ഇപ്പോഴും മുഖ്യധാരയുടെ പുറംപോക്കിൽ കുടിയിരുത്തപ്പെട്ടവരാണ് കേരളത്തിലെ ദളിത് സമൂഹമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭൂപരിഷ്കരണം നടന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ഭൂരഹിതരിൽ 90 ശതമാനവും ദളിതരാണ്.

വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് എ. പി വേലായുധൻ, ഭൂസമര സമിതി സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഷെഫീക്ക് ചോഴിയക്കോട്, ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി എന്നിവർ പങ്കെടുത്തു.