1
medical camp

വടകര: വടകര റോട്ടറി, ആസ്റ്റർ മിംസ് സംയുക്തമായി മെഗാ മെഡിക്കൽ പരിശോധന ക്യാമ്പ് നടത്തി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നടപ്പിലാക്കുന്ന മൊബൈൽ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി വടകര പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ക്യാമ്പിൽ നിരവധി പേർ പരിശോധന നടത്തി. ആംസ്റ്റർ മിംസ്സിലെ ഡോ. ഇ. ഫായിസിന്റെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ സംഘംമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ഡോ. എ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ്‌ പി. പ്രമോദ് ആദ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ പി. കെ. സതീശൻ, റോട്ടറി അസിസ്റ്റന്റ് ഗവർണർ രാജ്‌കുമാർ, ഡോ. എം. മുഹമ്മദ്‌, രവീഷ്‌ജിഷു, കെ. രവിചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.