1
investigation

കോഴിക്കോട്: കോർപ്പറേഷൻ ഓഫീസിലെ യൂസർ നെയിം, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ആയിരത്തോളം അനധികൃത കെട്ടിട നമ്പർ നൽകിയതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്. കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗം ആവശ്യപ്പെട്ടു.

പാസ് വേഡ്, യൂസർ നെയിം എന്നിവ ചോർത്തിയത് സംബസിച്ച് ഏഴുമാസം മുമ്പ് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാൻ തയാറാകാതിരുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. ഒരു വർഷത്തിന്നകം നൽകിയ നമ്പറുകൾ മരവിപ്പിച്ച് പരിശോധിക്കണം. ഓഫീസ് കേന്ദ്രീകരിച്ച് ഉദ്യാഗസ്ഥ, മദ്ധ്യവർത്തി കൂട്ടുകെട്ട് അവസാനിപ്പിക്കണം. സൈബർ സെൽ വഴി അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ചില കൗൺസിലർമാരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന സാഹചര്യത്തെക്കുറിച്ച് കോർപ്പറേഷൻ ഭരണകൂടം നിലപാട് വ്യക്തമാക്കണം. യു.ഡി.എഫ്.ഡെപ്യൂട്ടി ലീഡർ കെ.മൊയ്തീൻകോയ അദ്ധ്യക്ഷനായി. ഡോ. പി.എൻ.അജിത, എസ്.കെ. അബൂബക്കർ ,പി.ഉഷാദേവി, ആയിശബി പാണ്ടികശാല, കവിതാ അരുൺ, എം.പി.സുധാമണി, കെ. നിർമ്മല, സാഹിദ സുലൈമാൻ, അജീബ ബിവി, സൗഫിയ അനീഷ്, കെ.പി.രാജേഷ് കുമാർ, കെ.റംലത്ത്, മനോഹരൻ മങ്ങാറിൽ, ഓമന മധു സംസാരിച്ചു.