1
kseb

മുക്കം: കെ.എസ്.ഇ.ബി കൂമ്പാറ സെക്‌ഷൻ ഓഫീസ് മന്ദിര നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. കൂമ്പാറ അങ്ങാടിക്ക് സമീപം ഷാജി ജോസഫ് കിഴക്കരക്കാട്ട് സൗജന്യമായി നൽകിയ 11 സെന്റ് സ്ഥലത്താണ് 207.2 ചതുരശ്രമീറ്റർ വിസ്തൃതിയിൽ കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ 8900 ഉപഭോക്താക്കളാണ് ഈ ഓഫീസിനു കീഴിലുള്ളത്. ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ ശിവപ്രസാദ്, പരസ്യ വിഭാഗം കൺവീനർ ഒ.പുഷ്പൻ, സഹ എൻജിനീയർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.