ksta
കെ.എസ്.ടി.എ നേതൃത്വത്തിൽ .എസ്.എസ് , യു. എസ്.എസ് പരീക്ഷാ കേന്ദ്രത്തിൽ നിന്ന്.

വടകര: കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ സംസ്ഥാന തലത്തിൽ എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ നടത്തി. സംസ്ഥാന അക്കാഡമിക്ക് കൗൺസിൽ തയ്യാറാക്കിയ ചോദ്യ പേപ്പറുകൾ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്. കോഴിക്കോട് ജില്ലയിൽ 22000 ലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതി. വടകര ഉപജില്ലയിൽ 851 കുട്ടികൾ എൽ.എസ്.എസും 610 കുട്ടികൾ യു.എസ്.എസും എഴുതി. കെ.നിഷ, വി.വി. വിനോദ് ,ടി. ഷൈജു, സിജൂഷ് കെ കെ , രഞ്ചുമോൻ . കെ.,സന്ദീപ് വിപി , അനീഷ് കുമാർ എം , സൈക്ക് എ.കെ, അഖിലേഷ് ചന്ദ്ര, ബിനു.കെ, മനോജ് കുമാർ , അജിത.കെ. എന്നിവർ നേതൃത്വം നൽകി.