ഫറോക്ക്: നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്നും മന്ത്രി റിയാസിന്റെ തണലിൽ സി.പി.എം ഗുണ്ടകൾ അഴിഞ്ഞാടുകയാണെന്നും ആരോപിച്ച് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് ബേപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് നാലിന്ചുങ്കം അങ്ങാടിയിൽ നിന്നും തുടങ്ങും. ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സുരേഷ്,ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ,ഷാജി പറശ്ശേരി,ഷാഹിദ് കടലുണ്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.