കുറ്റ്യാടി: സ്വതന്ത്രഭാരതം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്ന് പോകുന്നതെന്നും, നമ്മുടെ സ്വാതന്ത്ര സമര മൂല്യങ്ങളും സാമുഹ്യ പരിഷ്കർത്താക്കൾ പകർന്ന് തന്ന നവോത്ഥാന ധാതുക്കളും നിറം മങ്ങുന്ന സാഹചര്യത്തിൽ അക്ബർ കക്കട്ടിൽ പോലുള്ള എഴുത്തുകാരുടെ സ്മരണ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും രമേശ് പാലേരി അഭിപ്രായപ്പെട്ടു. അക്ബർ കക്കട്ടിലിന്റെ ഓർമ്മ പുസ്തകത്തിന്റെ പ്രഖ്യാപനം വട്ടോളി നേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുകയായിരുന്നു അദ്ദേഹം. അക്ബർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രഭാഷകനും എഴുത്തുകാരനുമായ പി.ഹരിന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മനേജർ വി.എം. ചന്ദ്രൻ ,കെ.ടി. സുപ്പി, രാജഗോപാലൻ കാരപ്പറ്റ, ഓർമ്മ റഫീഖ്, നാസർ കക്കട്ടിൽ, കെ. പ്രഭാനന്ദിനി, എലിയാറ ആനന്ദൻ ,രമേശ് ബാബു കാക്കന്നൂർ, സി. റംല, പ്രേംരാജ് കായക്കൊടി, രാധാകൃഷ്ണൻ ആയിലോട്ട്, എന്നിവർ പ്രസംഗിച്ചു.