കുന്ദമംഗലം:നവകേരളം കർമ്മ പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി "വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. പി.ടി.എ.റഹീം എം. എൽ.എ. നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ: സരള നായർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, വി.അനിൽകുമാർ, ചന്ദ്രൻ തിരുവലത്ത് , കൗലത്ത്, ഡോ .പ്രമോദ് കുമാർ, ഡോ: മനു ലാൽ,ജോസ് എ ജെ, മെഡിക്കൽ ഓഫീസർ ഡോ: ഹസീന കരിം എന്നിവർ പ്രസംഗിച്ചു.