1
A Shanthakumar

കോഴിക്കോട്: നാടക പ്രവർത്തകൻ എ.ശാന്തകുമാറിന്റെ ഒന്നാം ചരമ വർഷികത്തോടനുബന്ധിച്ച് നാടക പ്രവർത്തകരുടെ സംഘടനയായ നാടക് സംഘടിപ്പിക്കുന്ന 'അശാന്തം' ഇന്ന്.

വൈകിട്ട് നാലിന് ടൗൺഹാളിൽ സാഹിത്യകാരൻ ഡോ.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സതീഷ് കെ.സതീഷ് അനുസ്മരണ പ്രഭാഷണം നടത്തും. എ.ശാന്തകുമാറിന്റെ സ്മരണയിൽ സംസ്ഥാന കമ്മിറ്റി നൽകുന്ന പ്രഥമ നാടക പുരസ്‌കാരം കെ.ആർ രമേശിന് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ സമ്മാനിക്കും. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വൈകിട്ട് ആറിന് ലിറ്റിൽ എർത്ത് സ്‌കൂൾ ഒഫ് തിയേറ്റർ കേരള അവതരിപ്പിക്കുന്ന അരുൺലാൽ സംവിധാനം ചെയ്ത 'ദ വില്ലന്മാർ' നാടകം അരങ്ങേറും.