കോഴിക്കോട്: ഇ.ഡിയെ ഉപയോഗിച്ച് സോണിയാഗാന്ധിയെയും രാഹുൽഗാന്ധിയെയും വേട്ടയാടുന്നെന്ന് ആരോപിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത ബ്ലോക്ക്തല പ്രതിഷേധം ജില്ലയിൽ മുഴവൻ ബ്ലോക്ക് ആസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ നടക്കും.

മുക്കത്ത് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീകുമാർ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാം, പേരാമ്പ്രയിൽ അഡ്വ. പി.എം. നിയാസ്, ചേവായൂരിൽ അഡ്വ. കെ. ജയന്ത്, ചേളൂരിൽ കെ.സി. അബു, വെള്ളയിൽ എൻ. സുബ്രഹ്മണ്യൻ, പയ്യോളിയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ എന്നിവർ ഉദ്ഘാടനം ചെയ്യും.