കൊയിലാണ്ടി: സൈനികേ വനം നാല് വർഷമായി നിജപ്പെടുത്തി യുവജനങ്ങളെ തൊഴിൽ മേഖലയിൽ നിന്ന് അകറ്റി നിറുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ കൃഷി മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ഐ വി.ശശാങ്കൻ നഗറിൽ സി.പി.ഐ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്. രമേശ് ചന്ദ്ര, കെ.എം. ശോഭ , ബി. ദർശിത്ത്, എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന പരിപാടികൾ നിയന്ത്രിച്ചു . ഇ കെ.വിജയൻ എം.എൽ.എ, എം നാരായണൻ, സോമൻ മുതുവന, കെ.കെ. ബാലൻ, പി.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. സുനിൽ മോഹൻ റിപ്പോർട്ടും ഇ.കെ അജിത് വരവ് ചെലവ്കണക്കും അവതരിപ്പിച്ചു. എൻ.ശ്രീധരൻ സ്വാഗതം പറഞ്ഞു. കെ.സന്തോഷ് രക്തസാക്ഷി പ്രമേയവും കെ. പ്രതീശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.