kunnamangalamnews
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിൽ പ്രവൃത്തി പൂർത്തീകരിച്ച കൊളാട്ടിൽ മാധവൻ മാസ്റ്റർ സ്മാരക ബസ് ടെർമിനൽ പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

പെരുമണ്ണ: പെരുമണ്ണ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവൃത്തി പൂർത്തീകരിച്ച കൊളാട്ടിൽ മാധവൻ മാസ്റ്റർ സ്മാരക ബസ് ടെർമിനൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയിട്ടുള്ളത്. എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമവും ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, രാജീവ് പെരുമൺപുറ, കെ.പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം.എ പ്രതീഷ്, കെ.അജിത, ശ്യാമള പറശ്ശേരി, ടി.നിസാർ, കെ.അബിജേഷ്, എം.എ പ്രഭാകരൻ, കെ.അബ്ദുറഹിമാൻ, സി.സുന്ദരൻ, കെ.നിത്യാനന്ദൻ, അലിഫ് നിസാം, പുതിയേടത്ത് മുഹമ്മദ്, കെ.കെ സലീം എന്നിവർ പ്രസംഗിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് സ്വാഗതവും സെക്രട്ടറി എൻ.ആർ രാധിക നന്ദിയും പറഞ്ഞു.