പേരാമ്പ്ര:നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിപ്പിച്ച വിദ്യാർത്ഥികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ശില്പശാല നാളെ രാവിലെ 10മണിക്ക് നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.കരിയർ പ്ലാനിംഗ് ,ഉപരിപഠന സാധ്യതകൾ എന്നിവയെ കുറിച്ച് വിദഗ്ധ കരിയർ ഗൈഡുമാർ ക്ലാസ്‌ എടുക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്യും.