 
വടകര: ഒഞ്ചിയം രക്തസാക്ഷിത്വം 75ാംമത് വാർഷികാചരണത്തിന്റെ ഭാഗമായി സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ദാസൻ പഠന ഗവേഷണ കേന്ദ്രത്തിന് തുടക്കമായി. നാദാപുരം റോഡ് കേളുഏട്ടൻ ഹാളിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. വൈരുദ്ധ്യാത്മ ഭൗതികവാദം എന്ന വിഷയത്തിൽ പുത്തലത്ത് ദിനേശൻ ക്ലാസെടുത്തു. ഒഞ്ചിയത്തിന്റെ സമര പൈതൃകം പുതുതലമുറക്ക് പകർന്നു നൽകുക, ചരിത്ര ഗവേഷണങ്ങൾക്ക് സൗകര്യം ഒരുക്കുക, ഡോക്യുമെന്റേഷൻ ചെയ്യുക, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, ബഹുജന വിദ്യാഭ്യാസത്തിന് വേദിയൊരുക്കുക, തുടങ്ങിയവയാണ് ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. ഏരിയാ കമ്മിറ്റിയംഗം എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ. ഗോപാലൻ, ഇ.കെ നാരായണൻ, പി.ശ്രീധരൻ, പി.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി ടി.പി ബിനീഷ് സ്വാഗതം പറഞ്ഞു.