കോഴിക്കോട്: ഫറോക്ക് പൊലീസ് റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാറിന് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി.സി.സി സെക്രട്ടറി ഷെറിൽ ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി എം. ധനീഷ് ലാൽ, ബിനീഷ് കുമാർ, വി.ടി.നിഹാൽ, സി.പി.സലിം, പി.പി.നൗഷിർ, ശ്രീയേഷ് ചെലവൂർ,
വി.റാസിഖ് എന്നിവർ പ്രസംഗിച്ചു.