books
books

കുന്ദമംഗലം: വായനാവാരത്തിന്റെ ഭാഗമായി എൻ.ഐ.ടി. ചേനോത്ത് ഗവ. സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും പുസ്തകചങ്ങലയും അക്ഷരയാത്രയും നടത്തി. നാട്ടുകാരും ചേനോത്ത് ഗ്രന്ഥശാലാ പ്രവർത്തകരും പുസ്തകചങ്ങലയിൽ കണ്ണികളായി. അമ്മമാർ തയാറാക്കിയ കഥാ പതിപ്പിന്റെ പ്രകാശനവും നടന്നു. നവാഗത എഴുത്തുകാരിയും കവയിത്രിയുമായ നസീബ ബഷീർ വായനാവാര പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.കെ.അബ്ദുൽ ഗഫൂർ , പ്രീത.പി.പീറ്റർ , ഖദീജ പ്രിയദർശിനി, ജനനി ഗ്രന്ഥശാല പ്രവർത്തകരായ ഗംഗാധരൻ നായർ , പി.സത്യാനന്ദൻ , കെ.രാഘവൻ, കെ.രശ്മി മാതൃ സമിതി അംഗങ്ങളായ രമ്യ അഖിലേഷ് ,അനിഷ, ഷൈബ, രമ്യ എന്നിവർ പ്രസംഗിച്ചു.