കുറ്റ്യാടി : എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കാവിലുംപാറ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ, രമേശൻ മണലിൽ, വഹീദ അരീക്കൽ, ഗീത രാജൻ, വി.കെ.സുരേന്ദ്രൻ, പുഷ്പതോട്ടും ചിറ, പി.ജി സത്യനാഥ്, ബോബി മൂക്കൻതോട്ടം, രാജു തോട്ടും ചിറ, വിജയലക്ഷ്മി , പി.മോഹൻ, നുസ്രത്ത് ടി.കെ. ഏലിക്കുട്ടി സക്കറിയ എന്നിവർ പ്രസംഗിച്ചു.