water
water

കോഴിക്കോട്: ജല പരിസ്ഥിതി പരിപാലനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം നാളെ മുതൽ 24 വരെ കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ നടക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ മുന്നൂറോളം ശാസ്ത്ര പ്രതിനിധികൾ പങ്കെടുക്കും. നാളെ രാവിലെ 10ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. യു.എസിലെ ലോക പ്രശസ്ത ജല ശാസ്ത്രഞ്ജനായ പ്രൊഫ.വിജയ്.പി സിംഗ് ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. ജല വിഭവ പരിപാലനം, ജല മലിനീകരണ പരപാലന രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ, ഭൂഗർഭ ജല പരിപാലനം,
തണ്ണീർത്തട സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, നദീതടങ്ങൾ എന്നിങ്ങനെ 10 ഇനങ്ങളിലാണ് ചർച്ച നടത്തുക. 30വർഷത്തെ സേവനത്തിന് ശേഷം സി.ഡബ്ല്യു. ആർ.ഡി.എമ്മിൽ നിന്ന് വിരമിക്കുന്ന ഡോ. പി.എസ് ഹരികുമാറിനുള്ള യാത്രയയപ്പും ഇതോടനുബന്ധിച്ച് നടക്കും.
സി.ഡബ്ല്യു.ആർ.ഡി.എം എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് സാമുവൽ, ഡോ. പി.ആർ രശ്മി, ഡോ.പി.പി റിജു, ബി. വിവേക്, പി.കെ ശ്രീകല വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.