league
league

കോഴിക്കോട്: കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് ഇന്ന് ധർണ നടത്തും. ഇന്ത്യയെ അപമാനിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ എന്ന മുദ്രാവാക്യമുയർത്തി മൂന്ന് മേഖലകളിലായിട്ടാണ് ധർണ സംഘടിപ്പിക്കുക. കോഴിക്കോട് ഇൻകംടാക്‌സ് ഓഫീസിന് മുന്നിൽ സംഘടിപ്പിക്കുന്ന ധർണ പി. കെ കുഞ്ഞാലിക്കുട്ടി എം. എൽ. എ ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ ഇ. ടി മുഹമ്മദ് ബഷീർ എം.പിയും എറണാകുളം റിസർവ് ബാങ്കിന് മുന്നിൽ എം. പി അബ്ദുസമദ് സമദാനി എം.പിയും ധർണ ഉദ്ഘാടനം ചെയ്യും.