rajesh
rajesh

കോഴിക്കോട്: കാശ്യപ സെന്റർ ഫോർ വേദിക് സ്റ്റഡീസ് നടത്തുന്ന വൈദികബ്രഹ്മയജ്ഞ ഓൺലൈൻ ക്ലാസ് ജൂലായ് മൂന്നിന് രാവിലെ ഒമ്പതിന് ആചാര്യശ്രീ എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യും. ബ്രഹ്മയജ്ഞത്തോടൊപ്പം വൈദിക ചരിത്രം, വേദദർശനം, മറ്റ് ചതുർവേദങ്ങളിലെ അനേകം മന്ത്രങ്ങൾ, ഐശ്വര്യത്തിനായുള്ള ഋഗ്വേദമന്ത്രം, മനഃശാന്തിമന്ത്രം, ശ്രീഐശ്വര്യലക്ഷ്മീ മന്ത്രം,
ദാമ്പത്യവിജയമന്ത്രം, കർമശേഷിക്കുള്ള മന്ത്രം, യജ്ഞരഹസ്യമന്ത്രം, വേദമാതാസൂക്തം, അപൂർവശാന്തിമന്ത്രങ്ങൾ ജപ, ധ്യാന പരിശീലനവും നടക്കും. ഏഴുമാസമാണ് കോഴ്‌സിന്റെ കാലാവധി. എല്ലാ ശനിയാഴ്ചകളിലും ഇന്ത്യൻ സമയം വൈകുന്നേരം 7.30 ന് സൂം കോഫറസിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 7736037063, 9446404933. മീറ്റിംഗ് ഐ.ഡി: 82387006503, Passcode: 557100