 
കോഴിക്കോട്: മലബാർ പ്രൊഡ്യൂസ് മർച്ചന്റ്‌സ് അസോസിയേഷൻ 81ാമത് വാർഷിക പൊതുയോഗം നടന്നു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് മുഖ്യാതിഥിയായി. പ്രസിഡന്റ് പി.കെ.വി അബ്ദുൾ അസീസ്, കെ.ഹസൻ കോയ, കെ.വി.വി.ഇ.എസ് ജില്ലാ ജനറൽ സെക്രട്ടറി വി.സുനിൽകുമാർ, മലബാർ ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി.ഹസീബ് അഹമ്മദ്, വൈസ് പ്രസിഡന്റ് സി.എ.ഉമ്മർകോയ, ട്രഷറർ ഐ.പി.പുഷ്പരാജ്, മലബാർ ഗ്രൂപ്പ് കോർപ്പറേറ്റ് ഹെഡ് ആർ.അബ്ദുൾ ജലീൽ എന്നിവർ പങ്കെടുത്തു.