1
കോളിക്കാംവയൽ സാംസ്‌കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിക്കുന്നു

കോഴിക്കോട്: കായണ്ണ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കോളിക്കാംവയൽ സാംസ്‌കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച 27 ലക്ഷംരൂപ ചെലവിലാണ് സാംസ്‌കാരിക നിലയം നിർമിക്കുന്നത്. വായനശാലയും മിറ്റിംഗ് ഹാളും ചേർന്ന കെട്ടിടമാണ് നിർമിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജയപ്രകാശ് കായണ്ണ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ ടി മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.നാരായണൻ, പഞ്ചായത്തംഗങ്ങളായ പി.കെ.ഷിജു, കെ.സി ഗാന, ബിജി സുനിൽകുമാർ, അസി. എൻജിനിയർ നീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.