വടകര: ഓട്ടോറിക്ഷയിൽ മാഹി മദ്യം കടത്തുകയായിരുന്ന രണ്ടുപേർ അഴിയൂരിൽ പിടിയിലായി. കാസർകോട് നീലേശ്വരം മുണ്ടയംപുരയിൽ സജീവൻ (48), കറുവചേരി പാളയത്തിൽ രതീഷ്.പി (36) എന്നിവരെയാണ് 180 ലിറ്റർ മാഹി മദ്യവുമായി വടകര എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയിൽ വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.സി.കരുണൻ, സി.ഇ.ഒമാരായ അശ്വിൻ.ബി, അരുൺ.എം ,രാഹുൽ ആക്കിലേരി, വിനീത് .എം പി , രാകേഷ് ബാബു.ജി ആർ, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.