news
പി.ജി.ജോർജ്ജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി വട്ടക്കൈത ഗ്രാമചേതന യോഗ സെന്ററിന്റെ നേതൃത്വത്തിൽ തൊട്ടിൽപാലത്ത് യോഗ പ്രദർശനം നടത്തി. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ് ഉദ്ഘാടനം ചെയ്തു. പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, യോഗാചാര്യൻ ബാലകൃഷ്ണ സ്വാമി പിണറായി, എ.രമാന്ദൻ, സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ.മോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമേശൻ മണലിൽ, അനിൽ പരപ്പുമ്മൽ, ശ്രീധരൻ.കെ.ടി, സുരേന്ദ്രൻ വി.കെ, യോഗ പരിശീലകരായ പവിത്രൻ.ടി.ഒ, കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു.