news
ശിഹാബുദ്ദീൻ പൊയ്തുംകടവ് സംസാരിക്കുന്നു.

കുറ്റ്യാടി: ഗവ:ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായന വാരാഘോഷത്തിന്റെ തുടക്കവും കഥാകൃത്തും ടെലി-സീരിയൽ തിരക്കഥാകൃത്തുമായ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് നിർവഹിച്ചു. വീ.വിൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു. എച്ച്.എം സുനിത , വി.കെ റഫീഖ്, അസീസ് കുനിയേൽ,ടി.ഗിരീഷ് കുമാർ, ഹാരിസ് പൈക്കാട്ട്,കെ.പി രമേശൻ, ബഷീർ, പി ജമാൽ, അനില, എൻ.പി പ്രേമരാജൻ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.