intuc
ലോട്ടറി ഏജൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സുരേന്ദ്രൻ അനുസ്മരണം കെ.എൻ.എ അമീർ ഉദ്ഘാടനം ചെയ്യുന്നു.

വടകര: കേരള ലോട്ടറി ഏജന്റ് ആൻഡ് സെയിലേഴ്സ് അസോസിയേഷൻ ഐ.എൻ.ടിയു.സിയുടെ നേതൃത്വത്തിൽ ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയും. മുൻ കണ്ണൂർ ഡി.സി.സി പ്രസിഡന്റുമായ. കെ സുരേന്ദ്രന്റെ രണ്ടാം ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സുരേന്ദ്രന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ.എൻ.എ അമീർ ഉദ്ഘടനം ചെയ്യ്തു. ഐ.എൻ.ടി.യു.സി നേതാവ് പുത്തൂർ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ശങ്കരൻ നടുവണ്ണൂർ അദ്ധ്വക്ഷത വഹിച്ചു. വി.ടി സുരേന്ദ്രൻ, ടി.കെ നാരായണൻ, പറമ്പത്ത് ദാമോദരൻ, രാജേഷ് കിണറ്റുകര, ദിലീപ്പ് എലത്തൂർ, അജിത് പ്രസാദ് കുയ്യാലിൽ, നാരായണനഗരം പത്മനാഭൻ, പി.എൻ സലാം, പി റീജ, എം.പി ഗീത, മിത്തൽ നാസർ , മുരളിദരൻ എളമ്പിലാട്, എം.എം ബിന്ദു, എന്നിവർ പ്രസംഗിച്ചു. ഷൈജു ചള്ളയിൽ സ്വാഗതവും, കെ.രാമകൃഷ്‌ണൻ നന്ദിയും പറഞ്ഞു.