വെള്ളിപറമ്പ്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അപവാദ പ്രചാരണം നടത്തിയ സ്വാമി ജ്ഞാന തീർത്ഥയ്ക്കെതിരെ ശിവഗിരിമഠം ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്‌.എൻ.ഡി.പി യോഗം മാവൂർ യൂണിയൻ വനിതാ സംഘം ആവശ്യപ്പെട്ടു. ശ്രീനാരായണഗുരു മന്ദിരം ഹാളിൽ ചേർന്ന പ്രതിനിധി സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.സി.അശോകൻ ഉദ്ഘാടനം ചെയ്തു. ഷീന കൊളായി അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം സെക്രട്ടറി നിതിനി പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി സത്യൻ, വൈസ് പ്രസിഡന്റ് ഭാസ്കരൻ.കെ, ബ്ലോക്ക് മെമ്പർ അശ്വതി, യൂണിയൻ കൗൺസിലർമാരായ ശശി.പി, വി.എസ്.ആഷിക് മായനാട്, സുരൻ കുറ്റിക്കാട്ടൂർ എന്നിവർ പ്രസംഗിച്ചു. ഷീജ മായനാട് നന്ദി പറഞ്ഞു. പൊതുതിരഞ്ഞെടുപ്പ് ജൂലായ് 3ന് പൂവാട്ടുപറമ്പ് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.