പേരാമ്പ്ര : ജനിതക രോഗമായ സ്പെനൽ മസ്കുലാർ അട്രാഫി ബാധിച്ച് ചികിത്സയ്ക്കായി കാത്തിരിക്കുന്ന രണ്ട് വയസുകാരൻ ഇവാന് കരുത്തായി പേരാമ്പ്രയുടെ കൂട്ടുകാരി ഡയാന ലിസിയും. തെരുവിൽ ചെരുപ്പ് കുത്തി ജീവിക്കുന്ന ഡയാന തന്റെ സമ്പാദ്യമായ പതിനായിരം രൂപയാണ് ഇവാന്റെ ചികിത്സയ്ക്കായി നൽകിയത്. ഫണ്ട് സമാഹരണത്തിൽ നാട്ടിലും മറു നാട്ടിലും ഉള്ളവർ ഒന്നടങ്കം രംഗത്തുണ്ട്. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സമാഹരണത്തിനുള്ള തീവ്ര ശ്രമത്തിലാണ്. ഒന്നര മാസം കൊണ്ട് 18കോടി പിരിഞ്ഞാൽ മാത്രമേ ഇവാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുകയുള്ളൂ. പേരാമ്പ്ര ബസ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഡയാന ലിസി തുക സയ്യിദ് അലി തങ്ങൾ പാലേരിക്ക് കൈമാറി . ഫോട്ടോ : ഇവാൻ ചികിത്സ സഹായം ഡയാന ലിസി സയ്യിദ് അലി തങ്ങൾ പാലേരിക്ക് കൈമാറുന്നു