കുറ്റ്യാടി : മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി 18 കോടി രൂപയുടെ ചികിത്സാ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ മെഗാ മ്യൂസിക്കൽ നൈറ്റ് 2022 നടത്തുമെന്ന് സംഘാടകരായ കുറ്റ്യാടി ചിന്നൂസ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂലായ് 3 ന് വൈകീട്ട് 5 മുതൽ കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കണ്ണൂർ സീനത്ത്, ഷിയാസ് കരീം, സുറുമി , ആബിദ് കണ്ണൂർ, സുരേഷ് കുറ്റ്യാടി, കൗശിക്ക് തുടങ്ങി അമ്പതോളം കലാകാരന്മാർ പങ്കെടുക്കും.